ഇടുക്കി: 20 ഗ്രാം എംഡിഎംഎയുമായി യുവാവ് കട്ടപ്പന പോലീസിന്റെ പിടിയിലായി. എരുമേലി സ്വദേശി അമീര്‍ സുധീറാണ് ഇടുക്കി ഡാന്‍സാഫ് സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്. ഇടുക്കി ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇടുക്കി കവലയില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.
ആവശ്യക്കാർക്ക് വിതരണം ചെയ്തു വരുന്ന വഴി അപ്രതീക്ഷിതമായി പോലീസ് എത്തി: എംഡിഎംഎയുമായി യുവാവ് പിടിയില്‍
