കൊച്ചി: വില്പനയ്ക്കെത്തിച്ച 37.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചേര്‍ത്തല പട്ടണക്കാട് ഗോകുലം ഹൗസില്‍ ഗോകുലിനെയാണ് (28) കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍നിന്നു മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുല്സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ അടിസ്ഥാനത്തില്‍ കാക്കനാട്,കൊല്ലംകുടിമുകള്‍ റോഡിലുള്ള ഡയമണ്ട് ഇന്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാളില്‍ നിന്ന് 37.19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കാക്കനാട്, ഇന്‍ഫോപാര്‍ക്ക് ഭാഗത്തെ ഐടി മേഖലയില്‍ ജോലിക്കാര്‍ക്ക് വില്പന നടത്തുന്നതിനായാണ് ഇയാള്‍ രാസലഹരി എത്തിച്ചത്. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്. പ്രതിയെ ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.