ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20.98 കോടി രൂപയുടെ മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ രണ്ടു ബ്രസീൽ പൗരന്മാർ പിടിയിൽ. മയക്കുമരുന്നു ഗുളികകൾ വിഴുങ്ങിയനിലയിലായിരുന്നു.
സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചശേഷം ഇവരിൽനിന്നു മയക്കുമരുന്നു പുറത്തെടുക്കുകയായിരുന്നു. 105 കൊക്കെയ്ൻ ക്യാപ്സ്യൂളുകൾ (937 ഗ്രം) യുവാവിൽനിന്നും 58 ക്യാപ്സ്യൂളുകൾ (562 ഗ്രാം) യുവതിയിൽനിന്നും കസ്റ്റംസ് കണ്ടെടുത്തു.