പോ​ലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​രം ശ​രി​യാ​യി; ബാം​ഗ്ലൂ​രി​ൽ നി​ന്ന് ബ​സ് മാ​ർ​ഗം കൊ​ണ്ടു​വ​ന്ന 200 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബം​ഗ ളൂ​രു​വി​ൽ​നി​ന്നു ന​ഗ​ര​ത്തി​ൽ ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച 200 ഗ്രാം ​എം ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി. വ​ള്ള​ക്ക​ട​വ് ശ്രീ​ചി​ത്രാ ന​ഗ​ർ സ്വ​ദേ​ശി കി​ഷോ​ർ ബാ​ലു (25), വ​ള്ള​ക്ക​ട​വ്, കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി ഹെ​ന്‍‌​റി മൊ​റൈ​സ് (28) എ​ന്നി​വ​രെ​യാ​ണു പ്ര ത്യേക ടീമിന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ൽനി​ന്നു ബ​സുമാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടുവ​ന്ന എംഡി​എം​എയു​മാ​യെ​ത്തി​യ യു​വാ​ക്ക​ളെ ര​ഹ​സ്യ​വി​വ​രത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ര​മ​ന നീ​ര​മ​ൺ​ക​ര ഭാ​ഗ​ത്തു​വ​ച്ചു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ന്ത്ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ശ്വ​തി എ​ന്നി​വ​രെ​യും ര​ണ്ടു​ഗ്രാം കൊ​ക്കെ​യി​നും 104 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​നു സ​മീ​പ​ത്തു​നി​ന്നു വി​ഷ്ണു എ​ന്ന യു​വാ​വി​നേ​യും 150 ഗ്രാം ​എം​ഡിഎം​എ​യു​മാ​യി ഒ​രു യു​വാ​വി​നെയും 144 ​ഗ്രാം എം​ഡി​എം​എ​യും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ​യും 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രു യു​വാ​വി​നെ യും ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment