പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. രാമനാട്ടുകരയില്‍നിന്നു കൊണ്ടുവന്ന 166.68 ഗ്രാം എംഡിഎംഎയുമായാണ് മൂന്നു യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും പോലീസ് പിടികൂടി.
\കോഴിക്കോട് അത്തോളി കൊങ്ങന്നൂര് മെറൂണ്‍ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജുദിന് സമീപത്തെ പി.കെ. ആസിഫ് (29), വടക്കുമ്പാട് ജിഎംയുപി സ്കൂളിന് സമീപത്തെ മുഹമ്മദ് മുഹദ് മുസ്തഫ (29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ രാത്രി എട്ടോടെയാണ് പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇന്‍ ലോഡ്ജില്‍നിന്നു ലക്ഷങ്ങള്‍ വിലയുള്ള മാരക മയക്കുമരുന്നായ 166.68 ഗ്രാം എംഡിഎംഎയുമായി മൂവര്‍ സംഘം പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിൽ ഷംനാദ് താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് മൂന്നുപേരെയും പോലീസ് പിടികൂടിയത്.നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.