അമ്പലപ്പുഴ: അമ്പലപ്പുഴ റയിൽവേ സ്റ്റേഷനു സമീപം സ്കൂട്ടറിൽ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍.
തൃക്കുന്നപുഴ, പാനൂർ കുടത്തിങ്കൾ പടീറ്റത്തിൽ വീട്ടിൽ അജ്മൽ ഷാജി (22) തൃക്കുന്നപുഴ, ചാത്തങ്കരി പടീറ്റത്തിൽ വീട്ടിൽ ഉനൈസ് (22) എന്നിവരെയാണ് ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ്. സതീഷും സംഘവും പിടികൂടിയത്.
ഇവരില്‍നിന്നു 9.147 ഗ്രാം എംഡിഎംഎ കണ്ടെത്തി. പുതുവർഷ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തോട്ടപ്പള്ളി, അമ്പലപ്പുഴ, തൃക്കുന്നപുഴ, ഹരിപ്പാട് ഭാഗങ്ങൾ കേന്ദ്രികരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടാഴ്ച്ചായായി ഈ ഭാഗങ്ങളിൽ ഷാഡോ സംഘത്തെ നിയോഗിച്ചിരുന്നു.
അമ്പലപ്പുഴ താലൂക്കിലെ മദ്യ-മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 94000694 98, 0477-2230182 നമ്പരുകളിൽ അറിയിക്കാം.