തൊടുപുഴ: ഇടുക്കി കട്ടപ്പനയില്‍ കാമുകിയെ കുടുക്കാനായി ബാഗിൽ എംഡിഎംഎ ഒളിപ്പിച്ച യുവാവ് പിടിയിൽ. ലോഡ്ജിൽ മുറിയെടുത്തശേഷം കാമുകിയുടെ ബാഗിൽ എംഡിഎംഎ ഒളിപ്പിച്ചശേഷം യുവാവ് എക്സൈസിനെ വിളിച്ചറിയിക്കുകയായിരുന്നു.
എക്സൈസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്നും 300 മില്ലി ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ലഹരി ഒളിപ്പിച്ച ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നെന്നാണ് എക്സൈസ് പറയുന്നത്. ഞായറാഴ്ച ഇവര്‍ കട്ടപ്പനയിലെ ലോഡ്ജില്‍ എത്തി മുറിയെടുത്തിരുന്നു. അതിനുശേഷം ഇന്ന് രാവിലെ പെണ് സുഹൃത്തിനെ ഒഴിവാക്കാന്‍ വേണ്ടി യുവതിയുടെ ബാഗില്‍ എംഡിഎംഎ വയ്ക്കുകയായിരുന്നു.
യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ഇത് താന്‍ വച്ചതല്ലെന്ന് യുവതി എക്സൈസിനോട് പറഞ്ഞു. അതിനുശേഷം നടത്തിയ അന്വേഷണത്തില്‍ എക്സൈസിനെ വിവരം അറിയിച്ചയാളുടെയും യുവതിയുടെ കൂടെ താമസിച്ചിരുന്ന ആളുടെയും ഫോണ്‍ നമ്പര്‍ ഒന്നാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതിയെ ഒഴിവാക്കാന്‍ വേണ്ടിയാണ് എംഡിഎംഎ ബാഗില്‍ വച്ചതെന്ന് ജയന് എക്സൈസിനോട് പറഞ്ഞു.