വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എം​ഡി​എം​എ​യു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ പി​ടി​യി​ൽ; ആ​ര്യ​യു​ടെ പേ​രി​ൽ മു​ൻ​പും ല​ഹ​രി​ക്കേ​സ്


കൊ​ല്ലം: ഓ​ണാ​ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സും കൊ​ല്ലം സി​റ്റി പോ​ലീ​സ് ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 46.79 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

പു​ത്ത​ൻ ന​ഗ​ർ 197 റെ​ജി ഭ​വ​നി​ൽ റെ​ജി(35), എ​റ​ണാ​കു​ളം പെ​രു​മ്പ​ള്ളി ചെ​ല്ലാ​ട്ട് വീ​ട്ടി​ൽ ആ​ര്യ(26) എ​ന്നി​വ​രാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​പി​ടി​യി​ലാ​യ​ത്. ആ​ര്യ എ​റ​ണാ​കു​ള​ത്ത് എം​ഡി​എം​എ കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം കൊ​ല്ലം എ ​സി പി ​ഷെ​രീ​ഫ് , ഐ​എ​സ്എ​ച്ച്ഒ ഷെ​ഫീ​ഖ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മാ​രാ​യ ജോ​സ് പ്ര​കാ​ശ്, ജ​യ​ലാ​ൽ, അ​ൻ​സ​ർ​ഖാ​ൻ , പോ​ലീ​സുകാ​രാ​യ ശ്രീ​ലാ​ൽ, ദീ​പു ദാ​സ് ,എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള കൊ​ല്ലം​വെ​സ്റ്റ് പോ​ലീ​സും , ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ക​ണ്ണ​ൻ. ബൈ​ജു ജെ​റോം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ.​സീ​നു. സ​ജു. മ​നു. റി​പു. ര​തീ​ഷ്. വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി കൂ​ടി​യ​ത്.

Related posts

Leave a Comment