കൊച്ചി: പന്ത്രണ്ട് ഗ്രാം എംഡിഎംഎയുമായി ഓയോ ഹോട്ടൽ മുറിയിൽ നിന്ന് മൂന്ന് യുവാക്കൾ അറസ്റ്റിലായ കേസിൽ ലഹരിമരുന്ന് എത്തിച്ചു നൽകിയ പത്തനംതിട്ട സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കാക്കനാട് സ്വദേശി സുനീർ (33), പത്തനംതിട്ട വടശേരിക്കര കക്കുഴിയത്ത് വീട്ടിൽ നിരഞ്ജൻ (20), മലപ്പുറം വാഴേങ്കട കൂട്ടുപുലയ്ക്കൽ വീട്ടിൽ അജ്മൽ റാഷിദ് (24) എന്നിവരെയാണ് നോർത്ത് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.
ഇവർ എംഡിഎംഎ കൊച്ചിയിൽ വിൽപനക്കായി എത്തിച്ചതായിരുന്നു. രാസലഹരിയുടെ മൊത്ത വ്യാപാരക്കാരനും കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ പത്തനംതിട്ട സ്വദേശിയാണ് ലഹരിമരുന്ന് വിൽപനയ്ക്കായി നൽകിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.