കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് നിയമവിദ്യാർഥികൾ അറസ്റ്റിലായ കേസിൽ പ്രതികൾക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് സംശയം.
കേസുമായി ബന്ധപ്പെട്ട് പാലക്കാട് പട്ടാന്പി എടപ്പറന്പിൽ ശ്രീഹരി (22), പട്ടാന്പി കക്കാടത്ത് സുഫിയാൻ (21), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ അജ്മൽ ഷാഹ് (22) എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 14.90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽനിന്ന് സ്വന്തം ആവശ്യത്തിനായാണ് എംഡിഎംഎ എത്തിച്ചതെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്.
എന്നാൽ ഇത്ര അളവിൽ എംഡിഎംഎ കണ്ടെടുത്തതിനാൽ ഇവരുടെ മാത്രം ആവശ്യത്തിനല്ലെന്നാണ് പോലീസ് നിഗമനം.