കൊച്ചി: എംഡിഎംഎയുമായി യുവതിയടക്കം ആറുപേര്‍ പിടിയിലായ കേസില്‍ പ്രതികള്‍ പിടിയിലായത് വില്പനയ്ക്കുള്ള ശ്രമത്തിനിടെ.
ലഹരിമരുന്നു വാങ്ങാന്‍ എത്തുന്നവരെ കാത്ത് എറണാകുളം ചാത്യാത്ത് റോഡില്‍ ക്യൂന്‍സ് വാക്ക് വേക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന മറീന വണ്‍ ഫ്ളാറ്റിനു എതിര് വശം വാഹനം പാര്‍ക്ക് ചെയ്തു കിടക്കുമ്പോഴാണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് പൂണിത്തുറ മാപ്പുംഞ്ചേരിവീട്ടില് സജിത് വര്‍ഗീസ് (23), പൂണിത്തറ കളത്തിപ്പറമ്പില്‍ വീട്ടില്‍ വിവേക് വേണു (32), നെട്ടൂര്‍ വെളിപറമ്പില്‍ മുഹമ്മദ് യാസിര്‍ (29), മരട് മാപ്പിഞ്ചേരി വീട്ടില്‍ സേവ്യര്‍ അലന് ബിനു (22), മരട് മാപ്പിഞ്ചേരി വീട്ടില്‍ അക്വിന്‍ ഷിബു (19), വരന്തരപ്പിള്ളി വേലൂപ്പാടം കുന്നക്കാടന്‍ വീട്ടില്‍ റുക്സാന (24) എന്നിവരാണ് പിടിയിലായത്.