വ​യ​നാ​ട്ടി​ല്‍ ​എം​ഡി​എം​എ​യു​മാ​യി മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍; ഇരുപത്തിനാലുകാരനെ കുടുക്കിയത് കെഎസ്ആർടിസിയിൽ വച്ച്

 

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ര​ണ്ടു കേ​സു​ക​ളി​ല്‍ 58.48 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. 49.54 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി​മു​ട്ടി​ല്‍ അ​ഭ​യം വീ​ട്ടി​ല്‍ മി​ന്‍​ഹാ​ജ് ബാ​സിം(24), 8.94 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ ചു​ള്ളി​യോ​ട്ട് അ​ഖി​ല്‍(27), തൃ​ശൂ​ര്‍ കാ​രി​യാ​ന്‍ കെ.​എ​ഫ്. ലി​ന്‍റോ (34) എ​ന്നി​വ​രാ​ണ് മു​ത്ത​ങ്ങ​യി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.​

ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നടത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് മി​ന്‍​ഹാ​ജി​ന്‍റെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ഓം​നി വാ​നി​ലാ​ണ് അ​ഖി​ലും ലി​ന്‍റൊ​യും ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നു പേ​ര്‍​ക്കു​മെ​തി​രേ എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​ദം സിം​ഗ് അ​റി​യി​ച്ചു.

Related posts

Leave a Comment