കായംകുളം: എംഡിഎംഎയുമായി പിടിയിലായ രണ്ടു യുവാക്കളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊല്ലം മൈനാഗപ്പള്ളി ചരുവിള കിഴക്കതിൽ ആകാശ് (23), കൊല്ലം കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് തെക്ക് റീഗൽ രാജാലയത്തിൽ പുല്ലംപള്ളിൽ റീഗൽ രാജ്(24) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് 21 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടികൂടിയത്.
ബംഗളൂരുവിൽനിന്നു എംഡി എംഎ കൊണ്ടുവരുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കായംകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആലപ്പുഴ ജില്ലയിലെയും സമീപ ജില്ലകളിലെയും ലഹരി വിൽപ്പനക്കാരെ നിരീക്ഷിച്ചതിന്റെ ഫലമായാണ് ഇവരെ ലഹരിവസ്തുക്കളായി പിടികൂടാൻ സാധിച്ചത്.
ഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ ഡിവൈഎസ്പിബി പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കായംകുളം എസ്ഐ രതിഷ് ബാബു, എസ്ഐ ആനന്ദ്, പോലീസുദ്യോഗസ്ഥരായ രതീഷ്, രതീഷ് കുമാർ, റെജി, സജീവ് കുമാർ, അൻഷാദ്, സബീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.