കൊച്ചി: ആഡംബര ഹോട്ടലില്‍ താമസിച്ച് ലഹരി വില്‍പ്പന നടത്തിയതിന് അറസ്റ്റിലായ യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയില്‍ ലഭിക്കും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ രാസലഹരിയുടെ ഉറവിടത്തെ കുറിച്ച് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് എറണാകുളം സൗത്ത് പോലീസ്.
കേസുമായി ബന്ധപ്പെട്ട് കോതമംഗലത്ത് താമസിക്കുന്നതും കൊല്ലം ഓച്ചിറ സ്വദേശിയുമായ റിജു(41), കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു(32), തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് കഴിഞ്ഞ ദിവസം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന നഗരത്തിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് 19.82 ഗ്രാം എംഡിഎംഎയും 4.5 ഗ്രാം ഹാഷ് ഓയിലും പോലീസ് പിടിച്ചെടുത്തു.
സ്ത്രീകളെ മുന്‍നിര്‍ത്തി മയക്കുമരുന്ന് കടത്തികൊണ്ടുവരികയും ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. പ്രതികളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് തൂക്കി വില്പന നടത്തുന്നതിനുള്ള ഇലക്ട്രോണിക്ക് ഡിജിറ്റല്‍ വെയിങ് മെഷീനും കസ്റ്റഡിയിലെടുക്കുകയുണ്ടായി. കൊച്ചിയില്‍ തന്നെയുള്ളവരാണ് രാസലഹരി കൈമാറിയതെന്നാണ് പ്രതികള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.