ബ​ണ്ണി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് എം​ഡി​എം​എ; കോ​ട്ട​യം ജി​ല്ല​യി​ൽ ല​ഹ​രി​ക്ക​ട​ത്ത് വ്യാ​പ​കം; ഓ​ണ​ക്കാ​ല​ത്തു ക​ർ​ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്

ച​ങ്ങ​നാ​ശേ​രി: അന്തർസംസ്ഥാന ബസിൽ ബ​ണ്ണി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 20 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ യുവാക്കളെക്കുറിച്ചു ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് കോ​ട്ട​ച്ചി​റ അ​മ്പാ​ടി ബി​ജു (23), ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം തോ​പ്പി​ല്‍​താ​ഴെ​യി​ല്‍ ടി.​എ​സ്. അ​ഖി​ല്‍ (24) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫിന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ച​ങ്ങ​നാ​ശേ​രി പോ​ലീ​സും ചേ​ര്‍​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ല്‍നിന്നെത്തിയ സം​ഘം അ​തി​വി​ദ്ഗ​ധ​മാ​യി ബ​ണ്ണി​നു​ള്ളി​ലാ​ണ് എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

യുവാക്കൾ ല​ഹ​രി​യു​മാ​യി എ​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്‍​എ​സ്എ​സ് കോ​ള​ജി​നു സ​മീ​പം ബസിറങ്ങിയ പ്ര​തി​ക​ളെ കസ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ചു പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലേ​ക്കു വ​ന്‍ തോ​തി​ല്‍ ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രിവ​സ്തു​ക്ക​ള്‍​ക്കും എ​ത്തു​ന്ന​താ​യി പോലീസിനു വിവ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ജാ​ഗ്ര​ത​യി​ലാ​ണ്.

Related posts

Leave a Comment