രഹസ്യവിവരം ശരിയായി; ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേരെ കുടുക്കി പോലീസ്


തി​രു​വ​മ്പാ​ടി: ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

വാ​വാ​ട് സ്വ​ദേ​ശി ഡാ​നി​ഷ് (29), കൈ​ത​പ്പൊ​യി​ൽ സ്വ​ദേ​ശി ജി​ൻ​ഷ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 6.32 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പി​ടി​കൂ​ടി​യ ഡാ​നി​ഷി​ന്‍റെ പേ​രി​ൽ കൊ​ടു​വ​ള്ളി പോ​ലീ​സി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

താ​മ​ര​ശേ​രി പോ​ലീ​സ് സ​ബ്ഡി​വി​ഷ​നു കീ​ഴി​ൽ ഡി​വൈ​എ​സ്പി പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​ർ​ന്നു വ​രി​ക​യാ​ണ്.ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ നി​ന്നും വ​ൻ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment