കായംകുളം: സിന്തറ്റിക് മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം പതിനൊന്നായി.
എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കായംകുളം കണ്ണമ്പള്ളി ഭാഗം, കീരിക്കാട്, ചാലിൽ വീട്ടിൽ മോട്ടി എന്ന അമൽ ഫറുക്ക് സേട്ട് (21), കണ്ണമ്പള്ളി ഭാഗം, കീരിക്കാട് , മദീന മൻസിൽ (തുളിനയ്യത്ത് ) ഷാലു ( 24 )കീരിക്കാട്, കായംകുളം , കണ്ണമ്പള്ളി ഭാഗം ഫിറോസ് മൻസിലിൽ ഫിറോസ് ( 22 ) കീരിക്കാട് കണ്ണമ്പള്ളി തെക്കതിൽ അനന്തു ( 22 ) കായംകുളം കടയിശേരിൽ പുത്തൻ വീട്,അർഷാദ് (24) , ആദിനാട് തെക്ക്, കാട്ടിൽകടവ് അമ്പാടിയിൽ രാഹുൽ ( 20 ) ആദിനാട് തെക്ക്, കാട്ടിൽ കടവ് ആദി ശേരിൽ ശ്യാം കുമാർ (32) ബുധനൂർ, എണ്ണക്കാട് കണിയാ നേത്ത് അശ്വിൻ ( 23 ), എണ്ണക്കാട് നെടിയത്ത് കിഴക്കതിൽ നന്ദു (24) കൃഷ്ണപുരം കൊട്ടാരത്തിന് പടിഞ്ഞാറ് , ദളവാ മഠം വീട് സഞ്ചു സതീഷ് ( 20 )കൃഷ്ണപുരം തെക്കൻ കാവ് ക്ഷേത്രത്തിന് സമീപം, കോട്ടപ്പുറത്ത് വീട്ടിൽ അശ്വിൻ ദേവ് ( 20 ) എന്നിവരാണ് 16 ഗ്രാമോളം എംഡിഎംഎയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും കായംകുളം പോലീസിന്റെയും പിടിയിലായത്.
ഇവരെ കായംകുളം പോലീസ് സ്റ്റേഷന്റെ വിവിധയിടങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ), മുംബൈ,ഗോവഎന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നസംഘത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി ജി . ജയ് ദേവിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കായംകുളം ഡി വൈഎസ്പി അലക്സ്ബേബിയുടെ നേതൃത്വത്തിലുള്ള കായംകുളം പോലീസ് ഇൻസ്പെക്ടർ വൈ. മുഹമ്മദ് ഷാഫിയും സംഘവും ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത് .
അന്തർസംസ്ഥാന ട്രെയിനിൽ വന്നിറങ്ങി ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്ന് ഓരോരുത്തർ വീതംവെച്ച് എടുക്കുകയാണ് ചെയ്യുന്നത്.
മാസത്തിൽ രണ്ടോ മൂന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നും കായംകുളം ഐക്യ ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ളകൊട്ടേഷൻ സംഘാംഗങ്ങളായ ഇവർ പറഞ്ഞു.
കായംകുളം കേന്ദ്രീകരിച്ചുള്ളകൊട്ടേഷൻ സംഘങ്ങൾ, കോളജ് കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ട്രക്ക് , ടിപ്പർ ഡ്രൈവർന്മാർക്കുമാണ് പ്രധാനമായും വില്പന നടത്താറുള്ളത്.
എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ 5000 രൂപ നിരക്കിലാണ് വിൽക്കുന്നത്. പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ ഒരു ലക്ഷം രുപയോളം വിലവരും .
പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി എസ് ഐശ്രീകുമാർ , എസ് ഐ ഉദയകുമാർ , എ എസ് ഐ മുരളിധരൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെജി, അനുപ് , നിസാം, അരുൺ , പ്രദീപ്, ബിജുരാജ്, ശ്രീരാജ്, വിഷ്ണു, അൻവർ , ജില്ലാ ലഹരി വിരുധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ് , എ എസ് ഐ സന്തോഷ് , ജാക്സൺ, ഉല്ലാസ്, ഷൈൻ, ഷാഫി, എബി,പ്രവീഷ് ,ഹരികൃഷ്ണൻ, അബിൻ, ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ മയക്കു മരുന്ന് സഹിതം പിടികൂടിയത്.
കൂടുതൽ പേർ മയക്കു മരുന്ന് കച്ചവടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.