ആ നടി എന്നെ ബലമായി ചുംബിച്ചു, ആരോപണവുമായി മറ്റൊരു നടി!

മീടു ആരോപണങ്ങള്‍ കത്തിക്കയറുമ്പോള്‍ വ്യത്യസ്തമായ ആരോപണവുമായി നടി കനീസ് സൂര്‍ക്ക. സഹപ്രവര്‍ത്തകയായ അതിഥി മിത്തല്‍ 2016ല്‍ സ്റ്റേജ് ഷോ നടക്കുന്നതിനിടെ ബലമായി ചുണ്ടില്‍ ചുംബിച്ചുവെന്നാണ് കനീസ് സൂര്‍ക്കയുടെ ആരോപണം. രണ്ട് വര്‍ഷം മുമ്പ് ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം.

അതിഥിയുടെ പ്രതികരണത്തില്‍ താന്‍ ആകെ ഞെട്ടിത്തരിച്ചു പോയെന്നും പക്ഷെ ഓരോ വ്യക്തിക്കും അതിരുകളുണ്ടെന്നും അതിഥി കൂട്ടിച്ചേര്‍ത്തു. നിരവധി പ്രമുഖരാണ് മീ ടൂ കാമ്പയിന്റെ ഭാഗമായി ലൈംഗിക പീഡനാരോപണം ഉന്നയിച്ച് രംഗത്തെത്തുന്നത്. നാന പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത ലൈംഗികാരോപണവുമായി രംഗത്ത് വന്നതിന് ശേഷമാണ് ഇന്ത്യന്‍ സിനിമയിലും മീ ടൂ തരംഗമായത്.

Related posts