മീടുവില്‍ വെളിപ്പെടുത്തലുമായി നടന്മാരും. ടെലിവിഷന്‍ താരം രാഹുല്‍ രാജ് സിങ്ങാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ മുഷ്താഖ് ഷെയ്ഖിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുഷ്താഖ് തന്നോട് അദ്ദേഹത്തോടൊപ്പം അന്തിയുറങ്ങാന്‍ അവശ്യപ്പെട്ടെന്നും അതിന് വഴങ്ങാത്തതിനാല്‍ തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നുമാണ് രാഹുല്‍ ആരോപിക്കുന്നത്.’2006 ലാണ് ലംഭവം നടക്കുന്നത്. അന്നെനിക്ക് പത്തൊമ്പത് വയസായിരുന്നു പ്രായം. മുഷ്താഖിനെ പരിചയപ്പെടുമ്പോള്‍ അദ്ദേഹം അന്നത്തെ ശക്തമായ സാന്നിധ്യമായിരുന്നു. എന്നെ അയാള്‍ക്ക് നന്നേ പിടിച്ചിരുന്നു.
സിനിമയില്‍ അവസരം കിട്ടും എന്നതിനാല്‍ വലിയ സന്തോഷമായിരുന്നു എനിക്ക്. എന്നാല്‍, അവസരം നല്കിയതു മുതല്‍ അയാള്‍ ഫോണ്‍വിളി തുടങ്ങി. ഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് അയാള്‍ എന്നെ അയാളുടെ വീട്ടിലേയ്ക്ക് വിളിച്ചു. അവിടെ ആകെ ഒരു മുറിയും ഒരു കിടക്കയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ കുറേ സിനിമാ പോസ്റ്ററുകളും. ഞാന്‍ ആസ്വദിക്കാന്‍ പോകുന്ന ഒരു കാര്യം ചെയ്യാന്‍ പോവുകയാണെന്നാണ് അയാള്‍ പറഞ്ഞത്. ഇത് വ്യത്യസ്തമാണ്. നിനക്ക് ഇഷ്ടപ്പെടും അയാള്‍ പറഞ്ഞു. ഞാന്‍ ആകെ ഭയന്നു പോയി. അപ്പോള്‍ തന്നെ അവിടെനിന്നും സ്ഥലംകാലിയാക്കി.’ രാഹുല്‍ പറഞ്ഞു.
അയാളുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാല്‍ പിന്നീട് തനിക്ക് നിരവധി സിനിമകള്‍ നഷ്ടപ്പെട്ടു. കുറേ ടിവിഷോകളും നഷ്ടമായി. പ്രതിമാസം മൂന്ന്, നാല് ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നെങ്കിലും പത്ത് വര്‍ഷം മുന്‍പ് ഞാന്‍ ടിവിയോട് വിട പറഞ്ഞു. അതിന്റെ കാരണക്കാരന്‍ മുഷ്താഖ് ഷെയ്ഖാണ്. അത് തന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അറിയാമെന്നും രാഹുല്‍ വെളിപ്പെടുത്തി. എന്നാല്‍ സംവിധായകന് മുഷ്താഖ് ഷെയ്ഖ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ കാമുകനായിരുന്നു രാഹുല്‍. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. എന്തായാലും രാഹുലിന്റെ വെളിപ്പെടുത്തല്‍ ഹിന്ദി സീരിയല്‍ രംഗത്ത് ഇതിനോടകം വന്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.