മീടു കാമ്പയിന് സംബന്ധിച്ച് നിരവധി വാദപ്രതിവാദങ്ങള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്നുണ്ട്. മീടു സത്യസന്ധവും മികച്ച ഉദ്ദേശത്തോടു കൂടെയുള്ളതുമാണെന്ന് ഒരു കൂട്ടര് വാദിക്കുമ്പോള്‍ പുരുഷന്മാരെ വ്യക്തിഹത്യ ചെയ്യാനും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യാനുമാണ് പലരും ശ്രമിക്കുന്നതെന്നും ആരോപണങ്ങളും ഉയരുന്നു.
പുരുഷന്മാര്, പ്രത്യേകിച്ച്, മീടു ഏറെ ഉയര്‍ന്നുകേള്‍ക്കുന്ന സിനിമാ മേഖലയിലെ ബഹുഭൂരിപക്ഷം പുരുഷന്മാരും മീടുവിനെ പുശ്ചിച്ച് തള്ളുമ്പോള്‍ മീടുവിനെ പിന്തുണച്ചുകൊണ്ടും അതിലൂടെ മുന്നോട്ടു വരുന്ന സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടന് മധു.
പഴയ തലമുറയുടെ പ്രതിനിധി ആയിരുന്നിട്ടുകൂടി മധു ഇക്കാര്യത്തിലെടുത്തിരിക്കുന്ന നിലപാട് സ്ത്രീകള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് മധു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
‘മീ ടൂ ക്യാംപെയ്നുകള്‍ തുടരട്ടെ. ഈ മാറിയ കാലത്ത് സ്ത്രീകള്‍ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറയട്ടെ. അതില്‍ യാതൊരു തെറ്റുമില്ല. മാനുഷികമായ ശരിയുണ്ട് താനും. സാധാരണ ഗതിയില്‍ ഒരു സ്ത്രീയും അവള് നേരിട്ട ദുരനുഭവത്തെക്കുറിച്ച് നുണ പറയില്ല എന്നാണ് ഞാന്‍ കരുതുന്നത്. തെറ്റു ചെയ്യാത്തവര്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഒരു കുറ്റം കുറ്റമല്ലാതാകുന്നില്ല. മറ്റെല്ലാ മേഖലകളിലും ഉള്ളതുപോലെ സിനിമാരംഗത്തും സ്ത്രീകള്‍ക്ക് പ്രശ്നങ്ങളുണ്ട്. ഇക്കാര്യം അവര്‍ തുറന്നു പറയുന്നു. എന്നാല്‍ സിനിമ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതുകൊണ്ട് സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.”-