മുണ്ടക്കയം: തൃശ്ശൂർ സ്വദേശി ഹൈക്കോടതി ജഡ്ജിക്കെതിരെ മീ ടൂ ആരോപണം. ചെളിക്കുഴി സ്വദേശിനിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നര കൊല്ലം മുന്പ് ജഡ്ജിയുടെ വീട്ടിൽ ജോലിക്ക് പോയ യുവതിയെ പീഡിപ്പിച്ചതായിട്ടാണ് പരാതി. യുവതി മുണ്ടക്കയം പോലീസിൽ പരാതി നൽകി. എന്നാൽ സംഭവം നടന്നെന്ന് പറയപ്പെടുന്നത് തൃശ്ശൂർ ആയതിനാൽ കേസ് അങ്ങേോട്ടേക്ക് ഹാൻഡ് ഓവർ ചെയ്തെന്ന് മുണ്ടക്കയം എസ്ഐ സഞ്ജയ് കുമാർ അറിയിച്ചു.
മുണ്ടക്കയത്തും മീ ടൂ; ഹൈക്കോടതി ജഡ്ജിക്കെതിരെ മീ ടൂ ആരോപണവുമായി തൃശ്ശൂർ സ്വദേശി
