ഇറച്ചി കഴിക്കുന്നവരേക്കാളും ഇറച്ചി കഴിക്കാത്തവരാണ് ഇന്ന് ലോകത്ത് കൂടുതല്‍ എന്നു തോന്നുന്നു. കാരണം കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ ഇവരുടെ ഇടയില്‍ ഒരു വില്ലന്‍ കഥാപാത്രമായി അവതരിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഒട്ടുമിക്കവരും ഇറച്ചിയെ ഭയക്കുന്നു. പ്രത്യേകിച്ച് ബീഫിനെയും പന്നിയേയും. ഇറച്ചി കഴിക്കുന്നതിന്റെ അളവ് കുറയ്ക്കണമെന്നും എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം ശരീരത്തിനു നല്ലതാണെന്നുമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞുവന്നിരുന്നത്. എന്നാല്‍ ഇന്‍ഡിയാനയിലെ പുര്‍ഡുവെ സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ട് ഇത്തരത്തില്‍ ഇറച്ചി കഴിക്കാതെ ജീവിക്കുന്നവര്‍ക്ക് ഒരു വലിയ ആശ്വാസമാണ് നല്‍കുന്നത്.
പുതിയ റിപ്പോര്‍ട്ടു പ്രകാരം ഇറച്ചി പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പും പ്രോട്ടീനും ഇതില്‍ ധാരാളമുണ്ട്. പതിവായി ഇറച്ച് കഴിക്കുന്നവരെ നിരീക്ഷിച്ചാണ് ഇത്തിരത്തിലുളള ഒരു റിപ്പോര്‍ട്ട് ഇറങ്ങിയിരിക്കുന്നത്. പഠന കാലയളവില്‍ നിരീക്ഷണത്തിനു വിധേയരായവരില്‍ ആര്‍ക്കും കൊളസ്‌ട്രോള്‍, ബിപി, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. രക്തസമ്മര്‍ദം സാധാരണ നിലയില്‍ തന്നെ നിലര്‍ത്തുവാന്‍ സാധിച്ചുമെന്നുമാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍. എന്തായാലും പഠനവും കണ്ടെത്തലുകളും സത്യമാകണേയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും. രുചിയാര്‍ന്ന ഭക്ഷണങ്ങള്‍ പേടിയില്ലാതെ കഴിക്കുന്ന ആ ദിവസം ഉടന്‍തന്നെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.