ഒരു കാലത്ത് മലയാള സിനിമയുടെ ആവേശമായിരുന്ന നായികമാരായിരുന്നു സംയുക്ത വര്‍മ്മയും കാവ്യ മാധവനും ഗീതു മോഹന്‍ദാസും.
ഇപ്പോഴും ഇവര്‍ക്ക് നിരവധി ആരാധകരാണുള്ളത്. വിവാഹശേഷം മൂവരും അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.
അതേസമയം സംവിധായകയായി ഗീതു മോഹന്‍ദാസ് ചലച്ചിത്രരംഗത്ത് സജീവമാണ്. നടന് ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തോടെ സംയുക്ത വര്‍മ്മ അഭിനയ ജീവിതത്തിന് വിരാമം ഇട്ടിരുന്നു.
കുടുംബ ജീവിതവും യോഗയും ഒക്കെയായി തിരക്കിലാണ് സംയുക്ത. എന്നാല്‍ കാവ്യ മാധവന് ആകട്ടെ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് മാറിനില്‍ക്കുകയാണ്.
സൂപ്പര്‍ഹിറ്റ് സംവിധാന ജോഡിയായിരുന്ന റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ നേരത്തെ പുറത്തിറങ്ങിയ തെങ്കാശിപട്ടണം എന്ന ചിത്രത്തില്‍ ഇവര്‍ മൂന്നു പേരും ഒന്നിച്ച് അഭിനയിക്കുകയും സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു.
എന്നാല്‍ തെങ്കാശിപ്പട്ടണത്തെ കുറിച്ചുള്ള ഒരു രസകരമായ സംഭവം സംവിധായകന് മെക്കാര്‍ട്ടിന്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
ഒരു അഭിമുഖത്തിലാണ് മെക്കാര്‍ട്ടിന്‍ തുറന്ന് പറച്ചില് നടത്തിയിരിക്കുന്നത്. സംയുക്ത വര്‍മ്മ, കാവ്യ മാധവന്, ഗീതു മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്ത ഒരു അഭിമുഖത്തെ കുറിച്ചാണ് മെക്കാര്‍ട്ടിന്‍ വെളിപ്പെടുത്തിയത്.
ആ വര്‍ഷത്തെ ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രതത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് സംയുക്ത, കാവ്യ, ഗീതു തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഒരു അഭിമുഖ പരിപാടി ഒരു ടെലിവിഷന്‍ ചാനല്‍ ടെലികാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
നേരത്തെ ഷൂട്ട് ചെയ്ത് അഭിമുഖം ക്രിസ്മസിന് സംപ്രേക്ഷണം ചെയ്യാനായിരുന്നു തീരുമാനിച്ചത്.
എന്നാല്‍ അഭിമുഖത്തില്‍ സംയുക്ത എല്ലാവര്ക്കും എന്റെ ക്രിസ്മസ് ആശംസകള്‍ എന്ന് കേറി പറഞ്ഞു. ഒപ്പം അന്ന് ഞാന്‍ ഇവിടെ ഉണ്ടാവില്ല എന്ന ഡയലോഗ് കൂടി പറഞ്ഞതോടെ സംഭവം ആകെ കുളമായി.
അത് കഴിഞ്ഞു ഗീതുവിന്റെ അബദ്ധം ഇതായിരുന്നു. എല്ലാവര്ക്കും എന്റെ ക്രിസ്മസ് ഓണാശംസകള്‍ മലയാളം അധികം അറിയാത്ത ഗീതു വിചാരിക്കുന്നത് ആശംസകള്‍ എന്ന് പറയുന്നതിനോടൊപ്പം മലയാളികള്‍ എപ്പോഴും ചേര്‍ക്കുന്ന ഒന്നാണ് ഓണാശംസകള്‍ എന്നതാണ്.
അങ്ങനെ അവരെല്ലാം കൂടി ആ അഭിമുഖ പരിപാടി അവര്‍ കുളമാക്കി കയ്യില്‍ കൊടുത്തുവെന്നും മെക്കാര്‍ട്ടില്‍ പറഞ്ഞു.