ഷൊർണൂർ: മനം പോലെ മംഗല്യം… ആനക്കരയ്ക്ക് മരുമകളായി മെക്സിക്കോ സുന്ദരി.
ആനക്കര മുണ്ട്രക്കോട് പുലിപ്രവളപ്പിൽ പരേതനായ നാരായണൻകുട്ടിയുടെയും ലതയുടെയും മകൻ ശ്രീകുമാറാണ് കേരള ശൈലിയിൽ മെക്സിക്കോക്കാരി ആൻഡ്രിയയെ താലി ചാർത്തിയത്.
കഴിഞ്ഞ ദിവസം ഷൊർണൂരിലായിരുന്നു ചടങ്ങുകൾ. മെക്സിക്കൻ സ്വദേശികളായ ഏഡ്വേർഡോ- തെരേസ ദന്പതികളുടെ മകളാണ് അറ്റ്ലാന്റയിൽ ഗ്രാഫിക് ഡിസൈനറായ ആൻഡ്രിയ.
ശ്രീകുമാർ അറ്റ്ലാന്റയിൽ കംപ്യൂട്ടർ എൻജീനീയർ ആണ്. വർഷങ്ങളായി ഇവിടെ ജോലിചെയ്യുന്ന ശ്രീകുമാർ ഇവിടെ വച്ചാണ് ആൻഡ്രിയയെ പരിചയപ്പെടുന്നതും വിവാഹത്തിലേക്ക് എത്തുന്നതും
വിവാഹനിശ്ചയം മെക്സിക്കോയിലായിരുന്നു. ബന്ധുക്കളുടെ താത്പര്യപ്രകാരമാണ് വിവാഹം പരന്പരാഗത ചടങ്ങുകളോട ഷൊർണൂരിൽ നടത്തിയത്.
ആൻഡ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും ചടങ്ങിന് എത്തിയിരുന്നു.