മൂവാറ്റുപുഴയിൽ മീഡിയനിലിടിച്ചുള്ള വാഹനാപകടങ്ങൾ പതിവാകുന്നു ;  സൂചനാ ബോർഡ് ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: മീ​ഡി​യ​നി​ൽ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ​യി​ൽ പ​തി​വാ​കു​ന്നു. ക​ച്ചേ​രി​ത്താ​ഴ​ത്തെ മീ​ഡി​യ​നി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ക​യ​റി അ​പ​ക​ടം കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​തി​നെ തു​ട​ർ​ന്നു​നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ധി​കൃ​ത​ർ അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും തു​ട​ർ​ന്നു അ​പ​ക​ട​ങ്ങ​ൾ കു​റ​യു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ബോ​ർ​ഡ് ന​ഷ്ട​പ്പെ​ട്ടു.

ഇ​തോ​ടെ​യാ​ണ് വീ​ണ്ടും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും. കാ​റു​ക​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം മി​ക്ക കാ​റു​ക​ളും ഓ​ടാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​കും. രാ​ത്രി​യാ​യ​തി​നാ​ൽ വ​ർ​ക്ക​ഷോ​പ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ യാ​ത്ര ചെ​യ്തി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. എ​യ്ഡ് പോ​സ്റ്റി​ലെ എ​സ്ഐ പി.​ഐ. ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സും സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ് കാ​ർ മീ​ഡി​യ​നി​ൽ നി​ന്നും മാ​റ്റി​യ​ത്. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ അ​പ​ക​ട​വും വ​ർ​ധി​ക്കു​മെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. മീ​ഡി​യ​ൻ ശ്ര​ദ്ധ​യി​പ്പെ​ടാ​ത്ത​താ​ണ് അ​പ​ക​ടം പെ​രു​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​ത്.

വീ​ണ്ടും അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യോ മ​റ്റു​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.​അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ എം​സി റോ​ഡ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നു​മു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts