തിരുവനന്തപുരം: മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം വേണമെന്ന നിർദേശത്തെ അനുകൂലിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തുവന്നത്. മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം വേണമെന്ന കമ്മീഷൻ നിർദേശം പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് സർക്കരിന് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യും. വിദേശരാജ്യങ്ങളിൽ പെരുമാറ്റച്ചട്ടം ഉണ്ടെന്ന് കമ്മീഷൻ തന്നെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമങ്ങളെ വിലക്കിയത് ശ്രദ്ധയിൽപെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ് കെണി സംഭവം അന്വേഷിച്ച ജൂഡീഷൽ കമ്മീഷനാണ് മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് നിർദേശിച്ചിരിക്കുന്നത്. അന്വേഷണാത്മക മാധ്യമങ്ങൾക്കുള്ള മാർഗ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.