തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി പല വാഗ്ദാനങ്ങളും സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലുങ്കാനയിലെ ചില സ്ഥാനാര്‍ത്ഥികളുടെ വോട്ടഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ശേഷം വാഗ്ദാന ലംഘനം നടത്തിയാല്‍ തന്നെ അടിക്കാനുള്ള ചെരിപ്പുകള്‍ ഇപ്പോഴേ വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യുകയാണ് തെലുങ്കാന, കൊരുട്ല മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി അകുല ഹനുമന്ദ്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മണ്ഡലത്തില്‍ വികസനം ഉറപ്പ് നല്‍കുന്ന അദ്ദേഹം, വാക്ക് പാലിച്ചില്ലെങ്കില്‍ പൊതുസ്ഥലത്ത് വെച്ച് തന്നെ ചെരിപ്പു കൊണ്ട് അടിക്കണമെന്നും വോട്ടര്‍മാരോട് പറയുന്നുണ്ട്.
ചെരുപ്പുമാത്രമല്ല, രാജിക്കത്തും മുന്‍കൂട്ടി തയാറാക്കി വോട്ടര്‍മാര്‍ക്കു കൈമാറുന്നുണ്ട് അദ്ദേഹം. ചെരിപ്പു കൈമാറി വോട്ടു തേടുന്ന ഹനുമന്ദിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഡിസംബര്‍ ഏഴിനാണ് തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ടി.ആര്‍.എസും ബി.ജെ.പിയും ഇടത് പാര്‍ട്ടികളും മത്സരരംഗത്തുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പിടിക്കാനുള്ള അകുല ഹനുമന്ദിന്റെ തന്ത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ജഗ്തിയല്‍ ജില്ലയിലെ കോറുത്ല മണ്ഡലത്തിലാണ് ഹനുമന്ദ് മത്സരിക്കുന്നത്. ജയിച്ചാല്‍ മണ്ഡലത്തില്‍ വികസനം ഉറപ്പ് നല്‍കുന്ന അദ്ദേഹം, വാക്ക് പാലിച്ചില്ലെങ്കില്‍ പൊതുസ്ഥലത്ത് വെച്ച് തന്നെ ചെരിപ്പു കൊണ്ട് അടിക്കണമെന്നും വോട്ടര്‍മാരോട് പറയുന്നുണ്ട്. കൂടാതെ വോട്ടര്‍മാരുടെ അടുത്തേക്ക് വോട്ട് ചോദിച്ച് ഹനുമന്ദ് പോകുന്നതുതന്നെ കയ്യില്‍ ഒരു ചെരുപ്പുമായിട്ടാണ്. അകുല ഹനുമന്ദിന്റെ ഈ തന്ത്രം തിരിച്ചടിയായിരിക്കുന്നത് മുഖ്യധാര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പാരയാകുന്നുണ്ട്.