പാലക്കാട്: കരുണ മെഡിക്കൽ കോളജിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. കോളജിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.മെഡിക്കൽ ബില്ലിൽ പ്രതിഷേധിച്ചാണ് യുവമോർച്ച കോളജിലേക്ക് മാർച്ച് നടത്തിയത്. സംഘർഷത്തിൽ പ്രവർത്തകർക്കു പരിക്കേറ്റു. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
മെഡിക്കൽ ബില്ലിൽ പ്രതിഷേധിച്ച് കരുണ മെഡിക്കൽ കോളജിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
