ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ​ക്ക്  ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ഡിവൈഎഫ്ഐ

കൊ​ല്ലം:​ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ഡിവൈഎഫ്ഐ മെ​ഡി​ക്ക​ൽ സം​ഘo വി​വി​ധ ക്യാ​മ്പു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ളെ പ​രി​ശോ​ധി​ച്ച് സൗ​ജ​ന്വ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു.അഞ്ച് ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ ,പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് മെ​ഡി​ക്കൽ സം​ഘം .

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നോ​ടോ​പ്പം തി​രി​കെ വി​ടു​ക​ളി​ൽ പോ​കു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട് .മെ​ഡി​ക്ക​ൽ സo​ഘ​ത്തി​ന്ന് ​ക്യാ​മ്പു​ക​ളി​ൽ മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത് .

ആ​വ ശ്യ ​മ​രു​ന്നു​ക​ൾ, ആ ​ംബു​ല​ൻ​സ് ഓ​ക്സി​ജൻ അ​ട​ക്ക​മു​ള്ള സ​ജ്ജീ​ക​ര ണ​ത്തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ൽ എ​ത്തി​യ സം​ഘം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ന​ൽ​കു​ക​യും തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​തി​നു​ള്ള നി​ർ​ദ്ദേ​ശ​വു ന​ൽ​കി വ​രു​ന്നു .

ഡോ.​എം.​എ വി​ദ്യ, ഡോ. ​പാ​ർ​വ​തി എ​ന്നി​വ​രാ​ണ് സം​ഘ ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഡിവൈഎഫ്ഐ കൊ​ല്ലം ജി​ല്ല ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൽ അ​നി​ത, ര​ശ്മി സു​ഭ​ഗ​ൻ എ​ന്നീ ന​ഴ്സു​മാ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു

Related posts