പയ്യന്നൂര്‍: മകള്‍ക്ക് മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പയ്യന്നൂരിലെ വീട്ടമ്മയുടെ അരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തിലെ മുഖ്യപ്രതി ഒളിവില്‍. മംഗളൂരുവിൽ വര്‍ഷങ്ങളായി എംബിബിഎസ് വിദ്യാര്‍ഥിയായി പഠനം തുടരുന്ന മലപ്പുറം കിഴക്കേമുറി സ്വദേശി ദില്‍ഷാദ് മഹലില്‍ ഫിറോസ് അഹമ്മദ് (32)നെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രധാന പ്രതി കോഴിക്കോട് പേരാമ്പ്ര സ്വദേശി പൂക്കടമ്പില്‍ അനൂപ് (33)നെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപത്തെ നാല്പത്തിരണ്ടുകാരിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. മംഗളൂരുവിലെ ഒരു മെഡിക്കല്‍ കോളജില്‍ മകള്‍ക്ക് എംബിബിഎസിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് പല തവണകളായി അരക്കോടി രൂപ കൈപ്പറ്റിയത്.
സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിട്ടമ്മപണം തിരിച്ചുചോദിച്ചപ്പോള്‍ കുറച്ച് പണം നല്കി ഇയാള്‍ തടിതപ്പുകയായിരുന്നു. ഇതേതുടര്‍ന്നാണ് വീട്ടമ്മ പയ്യന്നൂര്‍ പോലീസില്‍ പരാതിയുമായി എത്തിയത്.വീട്ടമ്മയുടെ മകളുടെ സുഹൃത്ത് വഴിയാണ് ഫിറോസ് അഹമ്മദ് വീട്ടമ്മയ്ക്കു മുന്നില്‍ സീറ്റ് വാഗ്ദാനവുമായി എത്തിയത്.സംഭവത്തിലെ മുഖ്യ പ്രതി അനൂപ് നഴ്സിംഗ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം വാങ്ങിയിട്ടുള്ളതായും സൂചനയുണ്ട്.