ഗാന്ധിനഗർ: രോഗിയുടെ അടിയേറ്റ് കൂട്ടിരിപ്പുകാരിക്ക് പരിക്ക്. പത്തനംതിട്ട മേക്കൊഴൂർ വിളയിൽ അനിത(36)യ്ക്കാണ് പരിക്കേറ്റത്. മെഡിക്കൽ കോളജിൽ ഇന്നു രാവിലെ 6.30നാണ് സംഭവം നടന്നത്. ആറാം വാർഡിൽ അമിത മദ്യപാന ത്തിനു ചികിത്സ യിലിരുന്ന പാലാ വലവൂർ സ്വദേശി മനോജ്(43) ആണ് യാതൊരു പ്രകോപനവും കൂടാതെ അനിതയെ അക്രമിക്കുകയായിരുന്നു.
കസേരകൊണ്ട് തലയ്ക്ക് അടിയേറ്റ അനിത അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട ബന്ധുവിനെ സഹായിക്കാൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ തായിരുന്നു അനിത. സംഭവത്തെ തുടർന്ന് അനിതയുടെ ബന്ധു ക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.