ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിന്റെ ശോച്യാ വസ്ഥ പരിഹരിക്കുക, കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു എൻഎഫ്ഐഡബ്ല്യുവിന്റെ നേതൃത്വത്തിൽ സ്ത്രീ കൂട്ടായ്മ പ്രതിഷേധിച്ചു.
ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധകൂട്ടായ്മ എൻഎഫ്ഐഡബ്യു ദേശീയ വൈസ് പ്രസിഡന്റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം മണ്ഡലം വൈസ്പ്രസിഡന്റ് ഷേർലി പ്രസാദ് അധ്യക്ഷത വഹിച്ചു. മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ബിനു ബോസ്, അൽഫോണ്‍സ് ബോസ്, ജയശ്രീ ജയൻ, ഓമന ബാലകൃഷ്ണൻ, സീമ രതീശൻ, യു.എൻ. ശ്രീനിവാസൻ, പി.കെ. സുരേഷ്, അബ്ദുൾ കരീം, പി. സുഗതകുമാർ, മിനി മനോജ് എന്നിവർ പ്രസംഗിച്ചു.
ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പഞ്ചായത്തുകളിലൊന്നായ ആർപ്പൂക്കര പഞ്ചായത്തിന് ആവശ്യമായ പണം ഉണ്ടായിട്ടും ദിവസേന രോഗികളടക്കം ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന മെഡിക്കൽ കോളജ് ബസ്സ്റ്റാന്‍ഡ് കംഫർട്ട് സ്റ്റേഷന്റെയും പുനർനിർമാണം ഉടൻ നടത്തണമെന്നും ഇല്ലെങ്കിൽ ശക്തമായ തുടർസമരം ആരംഭിക്കുമെന്നു പ്രതിഷേധക്കാർ പറഞ്ഞു.