പോലീസുകാരോട് മോശമായി പെരുമാറിയ സംഭവം;  കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിംഗ് അസിസ്റ്റന്‍റിനെതിരേ അന്വേഷണം ആരംഭിച്ചു

ഗാ​ന്ധി​ന​ഗ​ർ: പോ​ലീ​സു​കാ​ര​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ​തി​രേ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ ഒ​രു സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​റി ഒപിയി​ൽ കൊ​ണ്ടു​വ​ന്ന പോ​ലീ​സുകാ​ര​നോ​ട് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.

തു​ട​ർ​ന്ന് പോ​ലീ​സു​കാ​ര​ൻ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ആ​ർഎംഒ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യു​ള്ള പോ​ലീ​സു​കാ​ർ​ക്ക് ഇ​തി​നു മു​ൻ​പും ഇ​തേ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും മോ​ശ​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ ഇ​വ​ർ​ക്കെ​തി​രെ കേ​സ് കൊ​ടു​ക്കു​വാ​ൻ ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സു​കാ​ര​ന് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് കേ​സ് കൊ​ടു​ത്ത​ത​റി​ഞ്ഞ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും യൂ​ണി​യ​ൻ വ്യ​ത്യാ​സ​മി​ല്ലാ​തെ പോ​ലീ​സു​കാ​ര​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts