മെഡിക്കൽ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിലെ എ​ക്സ്​റേ മെ​ഷീ​ൻ ത​ക​രാ​റി​ൽ; രോഗികൾ ബുദ്ധിമുട്ടുന്നു; അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രോഗികളും ബന്ധുക്കളും

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന എ​ക്സ​്റേ മെ​ഷീ​ൻ ത​ക​രാ​റി​ൽ. അ​തി​നാ​ൽ ഒ​പി വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ക്സ്റേ​യു​ണ്ട്.

അ​വി​ടെ വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ എ​ക്സ്റേ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പ​ഴ​യ അ​ത്യാ​ഹി​ത​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ​്റേ യൂ​ണി​റ്റ് ഒ.​പി.​വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കും, സ്റ്റോ​ർ റൂ​മി​ന് സ​മീ​പ​ത്തെ എ​ക്സ്​റേ വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​പ്പോ​ൾ ഒ.​പി​യി​ലെ​ത്തു​ന്ന് എ​ക്സ്​റേ ആ​വ​ശ്യ​മാ​യി വ​രു​ന്ന രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണു്.ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, തു​ട​ങ്ങി​യ മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യു​ടെ പ്ര​ഥ​മ പ​രി​ശോ​ധ​ന​യാ​യ എ​ക്സ്​റേ എ​ടു​ക്കു​വാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.​

ചി​ല​ർ പ​ണം കൊ​ടു​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ക്സ​റേ എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും കു​ടു​ത​ൽ രോ​ഗി​ക​ൾ​ക്കും ഇ​തി​ന് ക​ഴി​യാ​തെ മ​ട​ങ്ങു​ക​യാ​ണ്. അ​തി​നാ​ൽ പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ക്സ​്റേ മെ​ഷീ​ൻ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ആ​വ​ശ്യം.

Related posts