കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ മക്കൾക്ക് ,ബാഗ്, കുട, നോട്ട് ബുക്ക് എന്നിവയടങ്ങിയ പഠനോപകരണ കിറ്റ് നവജീവന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു.
നവജീവൻ ട്രസ്റ്റി പി.യു.തോമസ് ആമുഖ സന്ദേശം നൽകി. ഫാ.തോമസ് മതിലകം, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ, ഗാന്ധിനഗർ എസ്.ഐ. അനൂപ് ജോസ് എന്നിവർ സന്നിഹിതരായിരുന്നു. വൃക്ക, കാൻസർ, എന്നീ രോഗം ബാധിച്ചവരുടെയും, ദീർഘകാലമായി ചികിത്സയിൽ കഴിയുന്നവരുമായ രോഗികളുടെയും മക്കൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കോട്ടയം സി എംഐ സെന്റ് ജോസഫ്സ് പ്രൊവിൻഷ്യാൾ ഹൗസുമായി ചേർന്നാണ് പഠനോപകരണ കിറ്റ് വിതരണം ചെയ്തത്.