കോയമ്പത്തൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് കാൻവാസ് ചെയ്ത് കൊണ്ടുപോകുന്നവരെ തടയുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. മെഡിക്കൽ കോളജിലേക്കു ചികിത്സയ്ക്കു വരുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്കു കടത്തുന്നതു വർധിച്ചതോടെയാണ് ഇത്തരം നടപടി.
ഇതിനായി പ്രവർത്തിക്കുന്ന ബ്രോക്കറെ പോലീസ് ആശുപത്രിയിൽനിന്നും പിടികൂടിയതിനെ തുടർന്നാണ് നടപടി. ഇത്തരം ബ്രോക്കർമാരെ തടയുന്നതിനു ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന സംഘത്തെയാണ് രൂപീകരിച്ചത്. പിടികൂടുന്നവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് ആശുപത്രി ഡീൻ ഡോ. അശോകൻ നിർദേശം നല്കി.