മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കൽ കോളജിന്റേയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ഭൂമികൾ അളക്കാൻ ജില്ലാകളക്ടർ എ.കൗശിഗൻ സർവേവിഭാഗത്തിന് നിർദേശം നൽകി. മെഡിക്കൽ കോളജിനടുത്തുള്ള 20 സെന്റ് സ്ഥലത്തിൻമേൽ ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ഭൂമികൾ അളക്കാൻ നിർദേശം നൽകിയത്.
വിവാദ സ്ഥലത്തെത്തിയ കളക്ടർ ഇരുവിഭാഗത്തിന്റെയും പരാതികൾ കേട്ട ശേഷമാണ് ഭൂമികൾ അളക്കാൻ തീരുമാനിച്ചത്.കൂടാതെ ഇരു വിഭാഗത്തിനോടും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം സബ്മിഷൻ നൽകാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്. ഈ സ്ഥലത്തിനടുത്ത് ആദ്യമുണ്ടായിരുന്ന കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കളക്ടർക്ക് പരാതിയും നൽകി.
കളക്ടർക്ക് പുറമെ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൃപകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എ ആൻഡ്രൂസ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.അബ്ദുൾ ലത്തീഫ്, ജില്ലാ സർവേ സൂപ്രണ്ട് ബാബു, ഹെഡ് സർവ്വയർ നസീർ, സർവ്വയർ ഹാജാജി, തലപ്പിള്ളി താലൂക്ക് താഹിസിൽദാർ സത്യപാലൻ, ഡെപ്യൂട്ടി താഹസിൽദാർ അനൂപ് എന്നിവരും പങ്കുടുത്തു.
മെഡിക്കൽ കോളജ് വക ഭൂമി ജില്ലാ വ്യവസായ കേന്ദ്രം സ്വാകര്യവ്യക്തിയക്ക് അനധികൃതമായി നൽകിയെന്ന പരാതിയിലാണ് ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചത്.