ആർപ്പൂക്കര: ഇവിടെ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? മെഡിക്കൽ കോളേജ് വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ തടിച്ചുകൂടിയത് നുറുകണക്കിനാളുകൾ.
കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലാണ് വാക്സിൻ സ്വീകരിക്കാനെത്തിയവർ തടിച്ചുകൂടിയത്.
കോവിഡ് നിയന്ത്രങ്ങൾ ഒന്നും പാലിക്കാതെയാണ് ഇവർ തടിച്ചുകൂടിയത്. ഇന്നലെ രാവിലെ ഒന്പതു മുതലാണ് കേന്ദ്രത്തിൽ വാക്സിനേഷൻ തുടങ്ങിയത്.
രാവിലെതന്നെ നിരവധി ആളുകൾ ഇവിടെത്തിയിരുന്നു. പിന്നീട് വാക്സിൻ സ്വീകരിക്കുവാൻ കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് സാമൂഹ്യ അകലം കാറ്റിൽ പറത്തി ആലുകൾ കൂട്ടംകൂടിയത്.
ഗൈനക്കോളജി വിഭാഗത്തിനു സമീപമാണ് മെഡിക്കൽ കോളജിലെ വാക്സിനേഷൻ കേന്ദ്രം. തടിച്ചുകൂടിയവരെ നിയന്ത്രിക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ സുരക്ഷാ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതുമില്ല.
ആളുകൾ കൂട്ടംകൂടുന്നതും സന്പർക്കത്തിൽ ഏർപ്പെടുന്നതും രോഗവ്യാപനത്തിനു കാരണമാകുമെന്ന ബോധ്യമുണ്ടായിരിക്കെ അധികൃതർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കുകയാണ്.