ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന ഫാർമസി, ആർഎസ്ബിവൈ എന്നിവ ഒരേ സ്ഥലത്തായി കേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് രോഗികളുടേയും കുട്ടിരിപ്പുകാരുടേയും ഭീമ ഹർജി.
ആശുപത്രിയിൽ വിവിധ ചികിത്സ തേടി വരുന്ന രോഗികൾക്ക് കാലതാമസം നേരിടാതെ ചികിത്സാ ലഭിക്കുന്നതിന്റെ ഭാഗമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കാരുണ്യ ഫാർമസി, മെഡിക്കൽ കോളജ് ഫാർമസി, നീതി മെഡിക്കൽ സ്റ്റോർ, ന്യായവില മെഡിക്കൽ സ്റ്റോർ എന്നിവ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുവാൻ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്, വിദൂര സ്ഥലങ്ങളിൽ നിന്ന് ചികിത്സ തേടിയെത്തിയ രോഗികളും, കൂട്ടിരിപ്പുകാരും ചേർന്നാണ് പരാതി നൽകുന്നത്.