തിരുവനന്തപുരം: കേരള എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കൽ എൻട്രൻസിൽ എറണാകുളം സ്വദേശിനി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്-56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശിനി സംറീൻ ഫാത്തിമ (നീറ്റ്-89) രണ്ടാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് കൊടിയത്തൂർ സ്വദേശിനി സെബാമ മാളിയേക്കൽ (നീറ്റ്-99) മൂന്നാം റാങ്ക് നേടി
എസ്സി വിഭാഗത്തിൽ കണ്ണൂർ ചിറക്കര സ്വദേശി രാഹുൽ അജിത്ത് (നീറ്റ്-605) ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം സ്വദേശിനി ചന്ദൻ ആർ.എസ് (നീറ്റ്-707) രണ്ടാം റാങ്ക് നേടി. എസ്ടി വിഭാഗത്തിൽ കോഴിക്കോട് ചേവായൂർ സ്വദേശിനി അമാൻഡ എലിസബത്ത് സാം (നീറ്റ്-5,494) ഒന്നാം റാങ്ക് നേടി
ഫലം അറിയാൻ … http://www.cee.kerala.gov.in/keamresult2018/index.php