കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് വിവരം. കേസിന്റെ ബലം ചോര്‍ത്തിക്കളയുന്നതിനായി വൈദ്യപരിശോധന അട്ടിമറിച്ച വിവരം ഇപ്പോള്‍ വെളിപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്. ഇരയായ നടിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിലെ ഫോറന്‍സിക് തെളിവുകളുടെ അഭാവം കേസിനെ ദുര്‍ബലമാക്കുമെന്ന് കൊച്ചി റേഞ്ച് ഐജി പറഞ്ഞതായാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
വൈദ്യപരിശോധന അട്ടിമറിച്ചത് ആരാണെന്ന കാര്യത്തില്‍ പോലീസിനു വ്യക്തതയില്ല. പീഡനം ആരോപിക്കപ്പെട്ടാല്‍ സമയം വൈകിക്കാതെ തന്നെ വൈദ്യപരിശോധന നടത്തുകയാണ് പതിവ്. എന്നാല്‍ നടിയെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചത് പിറ്റേദിവസമാണെന്നതാണ് സംശയത്തിനിടയാക്കിയത്. ഈ ഒരു ദിവസം കൊണ്ട് ഫോറന്‍സിക് തെളിവുകള്‍ ഇല്ലാതായി. സംഭവം നടന്ന ദിവസം ലാലിന്റെ വീട്ടിലെത്തി നടിയെ കണ്ട അസിസ്റ്റന്റ് കമ്മീഷണര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതായാണ് വിവരം. ഇദ്ദേഹത്തെ സിനിമാക്കാര്‍ സ്വാധീനിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് സംശയിക്കുന്നു. ജോലിയില്‍ വീഴച വരുത്തിയ അസിസ്റ്റന്റ് കമ്മീഷര്‍ക്കെതിരേ നിയമനടപടിക്കു സാധ്യതയുണ്ട്.
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സിനിമാനടനായ മകന്‍ കുറ്റവാളികളെ രക്ഷിക്കാന്‍ പോലീസില്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്നും സംശയമുണ്ട്. നിര്‍മാതാവ് ആന്റോ ജോസഫ് സംഭവം നടന്നയുടന്‍ ലാലിന്റെ വീട്ടിലെത്തിയതായും പള്‍സര്‍ സുനിയെ ഫോണില്‍ ബന്ധപ്പെട്ടതായും പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിനു നേതാവിന്റെ മകനുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കേസ് കോടതിയില്‍ എത്തിയാല്‍ പ്രതികള്‍ പുഷ്പം പോലെ ഊരിപ്പോകും. പീഡനരംഗങ്ങള്‍ അടങ്ങിയതെന്നു പറയപ്പെടുന്ന മൊബൈല്‍ഫോണ്‍ കിട്ടാഞ്ഞതിനാല്‍ ആ വഴിയും അടയും.