കൊച്ചി: മെഡിക്കൽ ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്റുകൾ ഹർജി സമർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ ഫീസിൽ സർക്കാർ ഇളവ് നൽകുന്പോഴാണ് മാനേജ്മെന്റുകളുടെ നടപടി.
സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് ഫീസ് ജസ്റ്റീസ് ആർ. രാജേന്ദ്രബാബു സമിതി പുതുക്കി നിശ്ചയിച്ചിരുന്നു. എംബിബിഎസ് ഫീസ് അഞ്ചര ലക്ഷമായാണ് നിശ്ചയിച്ചത്.
സ്വാശ്രയ കോളജുകൾ സമർപ്പിച്ച ചെലവ് കണക്കും അടിസ്ഥാനസൗകര്യങ്ങളും ഫാക്കൽറ്റികളുടെ എണ്ണവും പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചത്. മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചതോടെ നാലായിരത്തിലധികം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.