കണ്ണൂർ: മെഡിക്കൽ ഫീസ് ഉയർത്തണമെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ നിലപാട് സർക്കാർ അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനെതിരേ നിയമ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യപ്പെട്ട് ഇന്ന് സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഫീസ് വർധന: സ്വാശ്രയ മാനേജുമെന്റുകളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് മന്ത്രി ശൈലജ
