തിരുവനന്തപുരം: സ്വാശ്രയ കേസിലെ വിധി കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് മന്ത്രി കെ.കെ. ഷൈലജ. കുട്ടികളുടെ ഭാവി പരിഗണിച്ചാണ് നാല് കോളജുകൾക്കും അനുകൂലമായി സർക്കാർ നിലപാട് സ്വീകരിച്ചത്. എന്നാൽ കോടതി വിധി മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരെന്നും മന്ത്രി പറഞ്ഞു.
വയനാട് ഡി.എം, ഒറ്റപ്പാലം പി.കെ ദാസ്, തൊടുപുഴ അല്‍അസ്ഹര്‍, വര്‍ക്കല എസ്.ആര് എന്നീ മെഡിക്കല്‍ കോളജുകളിലേക്ക് പ്രവേശനത്തിന് അനുമതി നല്കിയ ഹൈക്കോടതി ഉത്തരവാണ് ബുധനാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തത്.
ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സ്പോട്ട് അഡ്മിഷന് നിര്‍ത്തിവച്ചു. നാലു കോളജുകളിലായുണ്ടായിരുന്ന 550 എംബിബിഎസ് സീറ്റില്‍ 482 സീറ്റുകളിലേക്കും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നു