ഗാന്ധിനഗർ: പ്രകൃതിദുരന്തം മൂലം ക്യാന്പുകളിൽ കഴിയുന്ന കുട്ടികളെ പരിശോധിക്കുന്നതിനായി കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പുറപ്പെട്ടു.
മുണ്ടക്കയം പുത്തൻചന്തയിലുള്ള സെന്റ് ജോസഫ് സ്കൂളിലാണ് ആദ്യ സന്ദർശനം. ഈ ക്യാന്പിൽ 73 കുടുംബങ്ങളിലെ 142 പുരുഷ·ാരും 139 സ്ത്രീകളും 42 കുട്ടികളും ഉൾപ്പെടെ 323 പേരാണ് ക്യാന്പിൽ കഴിയുന്നത്. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് ഗവണ്മെന്റ് ഹൈസ്കൂളിൽ 13 കുടുംബളാണുള്ളത്.
21 പുരുഷ·ാരും 20 സ്ത്രീകളും ഒന്പത് കുട്ടികളുമുൾപ്പെടെ 50 പേരും എൻഎച്ച്എ സ്കൂളിൽ ഒന്പത് കുടുംബങ്ങിലെ 12 പുരുഷ·ാരും 14 സ്ത്രീകളും 16 കുട്ടികളും അഞ്ചലിപ്പ സെന്റ് പയസ് ക്യാന്പിൽ 26 പേരും ആനക്കല്ല് ഗവണ്മെന്റ് എൽപി സ്കൂളിൽ 16 പേരും
കുറുവാമുഴി സെന്റ് മേരിസ് പാരീസ് ഹാളിൽ 30 പേരും ഏന്തയാർ 132 പേരും കൂട്ടിക്കൽ കഐംജെ സ്കൂളിൽ 71 പേരും കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ 57 പേരും കൂട്ടിക്കൽ പ്ലാപ്പള്ളി എൽപിഎസിൽ 19 പേരും, കോരുത്തോട് സികഐമിൽ നാലുപേരും
പറത്താനം പുളിക്കൽ അംഗനവാടിയിൽ 34 പേരും മുണ്ടക്കയം സിഎംസ് സ്കൂളിൽ 25 പേരുമാണ് ക്യാന്പിലുള്ളത്. എല്ലാ ക്യാന്പുകളിലും ഇന്നുതന്നെ പോകുമെന്നും പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്നും ഡോ. ജയപ്രകാശ് രാഷ്ട്രദീപകയോട് പറഞ്ഞു.