ഇപ്പോൾ ഇൻസ്റ്റഗ്രാം റീലിന്റെ കാലമാണ്. വന്ന് വന്ന് പൊതു ഇടങ്ങളിൽ റീൽ ചിത്രീകരിക്കുന്നത് ഒരു പതിവായിരിക്കുകയാണ്. എന്നാൽ കര്‍ണാടകയില്‍ ആശുപത്രിക്കുള്ളില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്ത സംഭവത്തില്‍ 38 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ച സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ആശുപത്രി മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.
ആശുപത്രി നിയമങ്ങള്‍ ലംഘിച്ചതിന് വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി ചെയ്യേണ്ട കാലയളവ് പത്ത് ദിവസം കൂടി ദീര്‍ഘിപ്പിച്ചതായും മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ‘റീല്‍ ഇറ്റ്, ഫീല്‍ ഇറ്റ്’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയകളില്‍ റീല്‍ പോസ്റ്റ് ചെയ്തിരുന്നത്.
ഹിന്ദി, കന്നഡ, തെലുങ്ക് സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നതുള്‍പ്പെടെ നിരവധി റീലുകളും ഇവര്‍ ചിത്രീകരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ആശുപത്രി പരിസരവും ലാബും ഓപ്പറേഷന് തീയറ്ററും റീല്‍ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ചിത്രദുര്‍ഗ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററിനുള്ളില്‍ കഴിഞ്ഞദിവസം പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, ഡോക്ടറായ അഭിഷേകിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉത്തരവിടുകയായിരുന്നു.
#Karnataka 38 medical students from #GIMS in #Gadag were suspended by the authorities after their reels shot inside the hospital goes viral, reports @raghukoppar @NewIndianXpress @XpressBengaluru @KannadaPrabha @gadag_online @IMAIndiaOrg @dineshgrao pic.twitter.com/8SyBsv1yw3
— Amit Upadhye (@AmitSUpadhye) February 10, 2024