വടകര: താഴെ അങ്ങാടി മുകച്ചേരി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരുന്നു കിട്ടാതെ രോഗികള്‍ ദുരിതത്തില്‍ . രണ്ടു ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഫാര്‍മസിസ്റ്റിന്റെ അഭാവമാണ് പ്രശ്നമാകുന്നത്.നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയത്തില്‍ രണ്ടു ഫാര്‍മസിസ്റ്റുകള്‍ ഉണ്ടായിരുന്നതില്‍ ഒരാളെ ഒരു മാസം മുമ്പ് സ്ഥലംമാറ്റിയതോടെയാണ് പ്രശ്നം ഉടലെടുക്കുന്നത്.
ഡോക്ടറുടെ സേവനം രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറു വരെ ലഭ്യമാണ്. എന്നാല്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് ഫാര്‍മസിസ്റ്റ് പോയാല്‍ ഡോക്ടറുണ്ടെങ്കിലും മരുന്ന് കിട്ടില്ല. ഫാര്‍മസിസ്റ്റ് അവധിയില്‍ പോയാലും ഇതേ അവസ്ഥയാണ്.
അത് കൊണ്ടുതന്നെ മരുന്ന് വിതരണം ചില ദിവസങ്ങളില്‍ മുടങ്ങുകയാണ്. നഗരസഭയില്‍ നിന്നു മാത്രമല്ല സമീപ പ്രദേശത്തു നിന്നും നൂറുകണക്കിന് രോഗികള്‍ നിത്യവും ആശ്രയിക്കുന്ന ഇവിടെ വന്നു ഡോക്ടറെ കാണിച്ചാലും മരുന്ന് കിട്ടാതെ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്.
ഫാര്‍മസിയില്‍ രണ്ട് പേര് ജോലി ചെയ്ത സ്ഥാനത്ത് ഒരാളെ ഇരിങ്ങലിലേക്ക് മാറ്റിയതാണ് പ്രശ്നമായത്. മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി ഹെല്‍ത്ത് സെന്റര്‍ നേരിടുന്ന ഈ പ്രശ്നത്തിനു നഗരസഭയുടെ ഭാഗത്തു നിന്ന് അടിയന്തര നടപടിയില്ലാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
തീരദേശവാസികളുടെ ആശ്വാസമായ ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഈ പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നു യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സമരം സംഘടിപ്പിക്കുന്നു മുനിസിപ്പല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്കി.
പ്രസിഡന്റ് ഷാനവാസ് ബക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സഫുവാന്‍ വലിയ വളപ്പ്, മന്‍സൂര്‍ അറക്കിലാട്, അജ്നാസ് പുതുയോട്ടില്‍, സഫീദ്മാക്കൂല് എന്നിവര്‍ പ്രസംഗിച്ചു.