മുംബൈ: മീടൂ ആരോപണത്തിൽ കുടുങ്ങിയ ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരേ നടപടിയുമായി ഇന്ത്യൻ ഫിലിം ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷൻ (ഐഎഫ്ടിഡിഎ). ഒരു വർഷത്തേക്ക് അദ്ദേഹത്തെ സംഘടനയിൽനിന്നും സസ്പെൻഡ് ചെയ്തതായി ഐഎഫ്ടിഡിഎ അറിയിച്ചു.
ചലച്ചിത്ര-മാധ്യമ മേഖലകളിൽനിന്നുള്ള മൂന്നു സ്ത്രീകളാണ് സാജിദ് ഖാനെതിരെ രംഗത്തുവന്നിരുന്നത്. സാജിദ് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് ഇവർ ആരോപിച്ചത്. മീടു വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിൽ നിന്നും സാജിദ് ഖാൻ പുറത്താകുകയും ചെയ്തിരുന്നു.