ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പങ്കുവെക്കരുതെന്ന് നടി മീന.
തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയും വേദനയും മാനിക്കണമെന്നും നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
എന്റെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ ആകസ്മികമായ വിയോഗത്തിന്റെ വേദന ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
ഈ സാഹചര്യത്തില്‍ ദയവായി ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കടന്നുപോകുന്ന അവസ്ഥ മനസിലാക്കണമെന്നും ഞാന്‍ എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുകയാണ്.
ദയവായി ഈ വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കൂ. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് ദയവുചെയത് നിര്‍ത്തൂ.
ഇത്രയും മാനസിക സംഘര്‍ഷം നേരിടുന്ന സമയത്ത് ഞങ്ങളൊടൊപ്പം ചേര്‍ന്നു നിന്ന എല്ലാ നല്ല മനസുകള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
എന്റെ ഭര്‍ത്താവിന്റെ ജീവനായി പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,ബഹുമനപ്പെട്ട മുഖ്യമന്ത്രി,ആരോഗ്യമന്ത്രി, രാധകൃഷ്ണന് ഐഎഎസ്,സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍,
കുടുംബാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നെ സ്നേഹിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഞാന്‍ അറിയിക്കുന്നു. സ്നേഹത്തോടെ നിങ്ങളുടെ മീന സാഗര്‍.