ഏതൊരു നായികയ്ക്കും ചില ചെറിയ വലിയ ആഗ്രഹങ്ങൾ കാണും. എന്നാൽ എല്ലാ ആഗ്രങ്ങളും നടക്കണമെന്നില്ലല്ലോ. അത്തരത്തിൽ തനിക്ക് കിട്ടാതെ പോയ അവസരത്തെക്കുറിച്ച് നടി മീന പറയുക ഉണ്ടായി.
സംവിധായകൻ സിദ്ദിഖിന്റെ ഒപ്പം ഒരു തമിഴ് ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അത് സാധിച്ചില്ല. മലയാളത്തിൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് സിനിമയുടെ തമിഴ് റീമേക്കിലേക്ക് തന്നെ സിദ്ദിഖ് വിളിച്ചിരുന്നെങ്കിലും തിരക്ക് കാരണം എനിക്ക് അഭിനയിക്കാൻ സാധിച്ചില്ല. എന്നാൽ എന്റെ മകൾക്ക് ഇപ്പോൾ സിദ്ദിഖിന്റെ തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
മലയാളത്തിൽ പുറത്തിറങ്ങിയ ഭാസ്കർ ദ റാസ്ക്കൽ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ അരവിന്ദ് സ്വാമിയുടെയും അമല പോളിന്റെയും മകളായാണ് നൈനിക അഭിനയിക്കുന്നത്. തെരിയിൽ വിജയ് യുടെ മകളായിട്ടും നൈനിക നേരത്തെ അഭിനയിച്ചിരുന്നു. തനിക്ക് കിട്ടാത്ത അവസരം മകൾക്ക് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് മീന പറഞ്ഞു.